Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊടുവള്ളി സ്കൂളിൽ റാഗിംഗ്: വിദ്യാർത്ഥികൾക്കെതിരെ കേസ്

കൊടുവള്ളി സ്കൂളിൽ റാഗിംഗ്: വിദ്യാർത്ഥികൾക്കെതിരെ കേസ്

എ കെ ജെ അയ്യര്‍

, ബുധന്‍, 3 ജൂലൈ 2024 (18:11 IST)
കോഴിക്കോട്: കോഴിക്കോട്ടെ കൊടുവള്ളി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റാഗിംഗുമായി ബന്ധപ്പെട്ടു വിദ്യാത്ഥികൾക്കെതിരെ പോലീസ് കേന്പെടുത്തു. പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് കേസ്.
 
പ്ലസ് വൺ വിദ്യാർത്ഥികളെ റാഗ് ചെയ്തതിനു സ്കൂൾ അധികൃതർക്ക് വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന്
കഴിഞ്ഞ ദിവസം സ്കൂളിലുണ്ടായ സംഘർഷത്തിൽ സീനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ 4 വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്.
 
 ഇവരുടെ പരാതിയെ തുടർന്നു സ്കൂൾ അധികൃതൽ കഴിഞ്ഞ ദിവസം തന്നെ 5 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു ബുധനാഴ്ച 2 വിദ്യാർത്ഥികളെ കൂടി സസ്പെൻസ് ചെയ്തിട്ടുണ്ട് . 
 
ഇതിനു ശേഷമാണ് സ്കൂൾ അധികൃതർ പോലീസിൻ പരാതി നൽകിയതും. ഇതിനെ തുടർന്നാണ് അക്രമം നടത്തിയ പ്ളസ്ടു വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീറ്റ് പരീക്ഷയിലെ ക്രമക്കേട്: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം