കൊലയാളി ഗ്രീഷ്മയെ ന്യായീകരിച്ചു; എഴുത്തുകാരി കെആര്‍ മീരയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 4 ഫെബ്രുവരി 2025 (15:12 IST)
meera, rahul
ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ന്യായീകരിച്ച എഴുത്തുകാരി കെആര്‍ മീരയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കോഴിക്കോട് നടന്ന കേരള ലിസ്റ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വധക്കേസ് പ്രതിയായ ഗ്രീഷ്മയെ ന്യായീകരിച്ചുകൊണ്ടുള്ള എഴുത്തുകാരി കെ ആര്‍ മീരയുടെ പ്രസ്താവനയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഓയ്ക്കാണ് പരാതി നല്‍കിയത്. രാഹുല്‍ ഈശ്വര്‍ പോലീസില്‍ പരാതി നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബ് വഴി പുറത്തുവിട്ടിരുന്നു.
 
കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടിനെതിരെയാണ് പരാതി നല്‍കിയതെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്ത സമ്മേളനത്തിലും വ്യക്തമാക്കി. ഷാരോണ്‍ ഗ്രീഷ്മയ്ക്കാണ് വിഷം കൊടുത്തതെങ്കില്‍ ഇങ്ങനെ ന്യായീകരിക്കുമോ എന്ന് രാഹുല്‍ ചോദിച്ചു. 'ഷാരോണ്‍ ഒരു യുവാവ് അല്ലെ, അയാളെ അങ്ങനെ കൊന്നത് ന്യായീകരിക്കുന്നത് ശരിയല്ലായെന്ന് യുവജന കമ്മീഷന്റെ ആരെങ്കിലും പറയുന്നത് നിങ്ങള്‍ കേട്ടോ, വനിതാ കമ്മീഷന്റെ ആരെങ്കിലും ഇങ്ങനെ പറയുന്നത് കേട്ടോ'- രാഹുല്‍ ചോദിച്ചു.
 
സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങി പോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതായാല്‍ ചിലപ്പോള്‍ അവള്‍ കഷായം കൊടുത്തു എന്ന് വരുമെന്നും കുറ്റവാളിയാകേണ്ടി വരുമെന്നുമായിരുന്നു മീരയുടെ പ്രസ്താവന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി, വരുന്നു പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ

എനിക്ക് ഡോക്ടറാവണ്ട, നീറ്റിൽ 99.99 ശതമാനം മാർക്ക് നേടി നീറ്റ് പാസായ 19 കാരൻ ജീവനൊടുക്കി

ഗാസയില്‍ സംഘര്‍ഷം അവസാനിപ്പിച്ചാല്‍ മാത്രമേ ട്രംപിന് നൊബേല്‍ സമ്മാനം ലഭിക്കുകയുള്ളുവെന്ന് ഇമ്മാനുവല്‍ മാക്രോണ്‍

പാകിസ്ഥാൻ സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്നവർ, ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു, യുഎന്നിൽ കത്തിക്കയറി ഇന്ത്യ

പലസ്തീന് രാഷ്ട്രപദവി നൽകുന്നത് ഹമാസ് ഭീകരതയെ അംഗീകരിക്കുന്നത് പോലെ, ഇസ്രായേലിനായി രംഗത്തെത്തി ട്രംപ്

അടുത്ത ലേഖനം
Show comments