കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ എഴുത്തുകാരി കെ ആര്‍ മീര നടത്തിയ വിവാദപരാമര്‍ശത്തിനെതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയത്.
ബിഎന്‍എസ് 352, 353,196 ഐടി ആക്റ്റ് 67 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പരാതി. മീരയുടെ പ്രസ്താവന കൊലപാതകത്തെ ന്യായീകരിക്കുന്നതാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അതേസമയം സംസ്ഥാന പുരുഷ കമ്മീഷന്‍ ബില്‍ ഈ ആഴ്ച സ്വകാര്യ ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കുമെന്നും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ആകും ബില്‍ അവതരിപ്പിക്കുകയെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.