Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവന്തികയുടെ ആരോപണത്തിനു 'പഴയ മെസേജ്' കൊണ്ട് മറുപടി; ഗുരുതര ആരോപണങ്ങളെ കുറിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാതെ രാഹുല്‍

രാഹുല്‍ സുഹൃത്താണെന്നും തന്നോടു മോശമായി പെരുമാറിയിട്ടില്ലെന്നും അവന്തിക ന്യൂസ് 18 ചാനലിലെ മാധ്യമപ്രവര്‍ത്തകനോടു പറയുന്ന സംഭാഷണം രാഹുല്‍ പുറത്തുവിട്ടു

Rahul Mamkootathil Congress, Rahul Mamkootathil Youth Congress President, Rahul Mamkootathil, Rahul Mamkootathil case, Rahul Mamkootathil Who Cares, രാഹുല്‍ മാങ്കൂട്ടത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്‌

രേണുക വേണു

, ഞായര്‍, 24 ഓഗസ്റ്റ് 2025 (16:32 IST)
തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ ഒരെണ്ണത്തിനു മാത്രം മറുപടി നല്‍കി മുഖംരക്ഷിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശ്രമം. ട്രാന്‍സ് വുമണ്‍ അവന്തിക ഉന്നയിച്ച ആരോപണത്തിനു പഴയ മെസേജ് കൊണ്ടാണ് രാഹുല്‍ മറുപടി നല്‍കിയത്. പത്തനംതിട്ടയിലെ വീട്ടില്‍വെച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍. 
 
രാഹുല്‍ സുഹൃത്താണെന്നും തന്നോടു മോശമായി പെരുമാറിയിട്ടില്ലെന്നും അവന്തിക ന്യൂസ് 18 ചാനലിലെ മാധ്യമപ്രവര്‍ത്തകനോടു പറയുന്ന സംഭാഷണം രാഹുല്‍ പുറത്തുവിട്ടു. ഓഗസ്റ്റ് ഒന്നിനു രാത്രി അവന്തിക തന്നെ ഫോണില്‍ വിളിച്ചിരുന്നെന്നും ഒരു റിപ്പോര്‍ട്ടര്‍ വിളിച്ച് രാഹുലില്‍ നിന്ന് മോശം അനുഭവം ഉണ്ടായോ എന്ന് ചോദിച്ചതായി അവന്തിക പറഞ്ഞെന്നുമാണ് രാഹുല്‍ പറയുന്നത്. അവന്തികയും മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള സംസാരത്തിന്റെ റെക്കോര്‍ഡിങ്ങാണ് രാഹുല്‍ പുറത്തുവിട്ടത്. 
 
അതേസമയം ഗര്‍ഭഛിദ്രത്തിനു യുവതിയെ നിര്‍ബന്ധിക്കുന്ന സംഭാഷണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും രാഹുല്‍ വിദഗ്ധമായി ഒഴിഞ്ഞുമാറി. ഗുരുതരമായ പരാമര്‍ശങ്ങളുള്ള ഡിജിറ്റല്‍ രേഖകളെ തള്ളാന്‍ പോലും രാഹുല്‍ തയ്യാറായില്ല. പകരം ഈ രാജ്യത്ത് ഏറ്റവും വലിയ കുറ്റവാളിക്ക് ആണെങ്കിലും തന്റെ ഭാഗം പറയാന്‍ അവകാശമുണ്ടെന്ന് മാത്രമാണ് രാഹുല്‍ പ്രതികരിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാർ ഓഫീസിലെ ശുചിമുറിയിൽ ഒളിക്യാമറ; ഡ്രൈവർ അറസ്റ്റിൽ