Webdunia - Bharat's app for daily news and videos

Install App

'ദയവായി മത്സരിക്കരുത്'; അന്‍വറിനോടു കെഞ്ചി രാഹുല്‍ മാങ്കൂട്ടത്തില്‍, സന്ദര്‍ശനം രാത്രി സ്വകാര്യമായി

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് മാങ്കൂട്ടത്തില്‍ അന്‍വറുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്

രേണുക വേണു
ഞായര്‍, 1 ജൂണ്‍ 2025 (09:11 IST)
Rahul Mamkootathil

പി.വി.അന്‍വറുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് അന്‍വറിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി രാഹുല്‍ എത്തിയത്. വളരെ സ്വകാര്യമായി നടത്തിയ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ പി.വി.അന്‍വറിന്റെ അനുയായികള്‍ ആണ് പുറത്തുവിട്ടത്. 
 
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് മാങ്കൂട്ടത്തില്‍ അന്‍വറുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം സമ്മതിക്കുന്നില്ല. സമവായ ചര്‍ച്ചകള്‍ക്കായി ആരെയും നിയോഗിച്ചിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ കണ്ടത് വ്യക്തിപരമായ ബന്ധത്തിലാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. 
 
അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് രാഹുല്‍ അന്‍വറിനോടു ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്ന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും പിണറായി വിജയനെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനോടു ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by P͟r͟a͟v͟e͟e͟n͟ B͟a͟l͟a͟n͟ N͟a͟r͟a͟y͟a͟n͟a͟n͟ (@comrade.pbn)

കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ 'ഓള്‍ ദ് ബെസ്റ്റ്' എന്ന് അന്‍വറും 'ഗുഡ്‌നൈറ്റ്' എന്ന് രാഹുലും പറയുന്നത് വിഡിയോയില്‍ കാണാം. യുഡിഎഫുമായി ധാരണയിലെത്തിയില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കാന്‍ പി.വി.അന്‍വര്‍ തയാറെടുക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ അന്‍വര്‍ മത്സരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൊവ്വയില്‍ നിന്ന് ഭൂമിയിലെത്തിയ ഉല്‍ക്കാശില ലേലത്തില്‍ പോയത് 45 കോടി രൂപയ്ക്ക്!

വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് കെഎസ്ആര്‍ടിസി പ്രത്യേക ബസ്; പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം

VS Achuthanandan: ഓലപ്പുരയില്‍ അമ്മ കത്തിതീര്‍ന്നു, ജ്വരം പിടിച്ച് അച്ഛനും പോയി; അന്നുമുതല്‍ വിഎസ് 'ദൈവത്തോടു' കലഹിച്ചു

ധാക്കയില്‍ വിമാനം സ്‌കൂളിനുമുകളില്‍ തകര്‍ന്നു വീണ് 19 പേര്‍ മരിച്ചു; 16 പേരും വിദ്യാര്‍ത്ഥികള്‍

Karkadaka Vavu Holiday: വ്യാഴാഴ്ച പൊതു അവധി

അടുത്ത ലേഖനം
Show comments