Webdunia - Bharat's app for daily news and videos

Install App

Miss World 2025: ലോകസുന്ദരിപ്പട്ടം തായ്‌ലൻഡിന്റെ ഒപാൽ സുഷാതയ്ക്ക്

മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയ നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ടില്‍ ഇടംപിടിക്കാനായില്ല.

നിഹാരിക കെ.എസ്
ഞായര്‍, 1 ജൂണ്‍ 2025 (08:18 IST)
ന്യൂഡൽഹി: ലോകസുന്ദരിപ്പട്ടം നേടി തായ്‌ലൻഡ് സുന്ദരി ഒപാൽ സുഷാത ചുങ്സ്രി. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിക്കൊണ്ടാണ് തായ്‌ലൻഡ് സുന്ദരി ഒപാൽ സുഷാത കിരീടം ചൂടിയത്. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടന്ന 72-ാമത് മിസ് വേള്‍ഡ് കിരീട മത്സരത്തില്‍ എത്യോപ്യയുടെ എലീസെ റാന്‍ഡ്മാ, മാര്‍ട്ടിന്‍ക്യുവിന്റെ ഒറോലി ജോഷിം, പോളണ്ടിന്റെ മാജ ക്ലാജ്ഡ എന്നിവരെ പിന്നിലാക്കിയാണ് സുഷാത ഒന്നാമതെത്തിയത്.
 
മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയ നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ടില്‍ ഇടംപിടിക്കാനായില്ല. നിലവിലെ മിസ് വേള്‍ഡ് ജേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്‌കോല ഒപാല്‍ സുഷാതയെ കീരീടമണിയിച്ചു. മേയ് ഏഴിന് ആരംഭിച്ച മിസ് വേള്‍ഡ് മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 108 പേരായിരുന്നു ഉണ്ടായിരുന്നത്. അമേരിക്ക-കരീബിയന്‍, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ,-ഓഷ്യാനിയ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. അവസാന നാലില്‍ നിന്നാണ് ഒപാല്‍ സുഷാത ലോകസുന്ദരിപ്പട്ടം ചൂടിയത്.
 
രണ്ടാംസ്ഥാനം മിസ് എത്യോപ്യയും,  മൂന്നാംസ്ഥാനം മിസ് പോളണ്ടും,  നാലാം സ്ഥാനം മിസ് മാർട്ടനിയും സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കാരിയായ നന്ദിനി ​ഗുപ്ത അവസാന എട്ടിൽ ഇടം നേടാതെ പുറത്താകുകയായിരുന്നു. ഒപാല്‍ സുചാത ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിയും മോഡലുമാണ്. ചടങ്ങിൽ മുൻ ലോകസുന്ദരി മാനുഷി ഛില്ലർ, നടൻ റാണ ദ​ഗുബാട്ടി, നടി നമ്രത ശിരോദ്കർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഒപ്പം ജാക്വിലിൻ ഫെർണാണ്ടസ്, ഇഷാൻ ഖട്ടർ എന്നിവരുടെ കലാപരിപാടികളും അരങ്ങേറി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Miss World 2025: ലോകസുന്ദരിപ്പട്ടം തായ്‌ലൻഡിന്റെ ഒപാൽ സുഷാതയ്ക്ക്

ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താൻ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു: സമ്മതിച്ച് സംയുക്ത സൈനിക മേധാവി

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; വ്യാപനം കൂടുതൽ കേരളത്തിൽ, ഈ വർഷം മരിച്ചത് 22 രോഗികൾ

പി.വി അൻവർ നിലമ്പൂരിൽ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

കേരളത്തിലെ 104 സ്‌കൂളുകള്‍ മയക്കുമരുന്ന് ഹോട്ട്സ്പോട്ടുകള്‍; തിരുവനന്തപുരം ജില്ലയില്‍ മാത്രം 43

അടുത്ത ലേഖനം
Show comments