മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഈ കേസില്‍ ഇക്കഴിഞ്ഞ 18 ആം തീയതിയാണ് രാഹുല്‍ അറസ്റ്റിലായത്. നേരത്തെ ഈ കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
തുടര്‍ന്ന് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധിയുണ്ടായത്. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് പ്രതിഭാഗം ഉന്നയിച്ചത്. ഈ വാദങ്ങള്‍ കൂടി പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ വിശദാംശങ്ങളും മുന്‍ കോടതിയുടെ നിരീക്ഷണങ്ങളും പരിശോധിച്ച ശേഷമാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്.