സ്റ്റൂട്ട് ഗർട്ട് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച ചിത്രം രാഹുൽ റിജി നായരുടെ 'ഒറ്റമുറി വെളിച്ചം'
സ്റ്റൂട്ട് ഗർട്ട് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച ചിത്രം രാഹുൽ റിജി നായരുടെ 'ഒറ്റമുറി വെളിച്ചം'
പതിനഞ്ചാമത് സ്റ്റൂട്ട് ഗർട്ട് ഇന്ത്യൻ ഫെസ്റ്റിവലിൽ മലയാളചലച്ചിത്രം 'ഒറ്റമുറി വെളിച്ചം' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജർമ്മനിയിലെ സ്റ്റൂർട്ട് ഗർട്ടിൽ നടന്ന അവാർഡ് വിതരണച്ചടങ്ങിൽ സംവിധായകൻ രാഹുൽ റിജി നായർ 'ജർമ്മൻ സ്റ്റാർ ഓഫ് ഇന്ത്യ ' അവാർഡ് എറ്റുവാങ്ങി.
ശിൽപ്പവും നാലായിരം യൂറോയുടെ ക്യാഷ് അവാർഡുമാണ് ചിത്രത്തിന് ലഭിച്ചത്. 'ഒറ്റമുറി വെളിച്ചം' പ്രദർശിപ്പിച്ചതിന് ശേഷം സംവിധായകൻ പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്‌തു.
ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച വിനീത കോശിയാണ്. വിനീത കോശിയുടെ അഭിനയ മികവ് ജൂറിയുടെ പ്രത്യേക ശ്രദ്ധ നേടി. രാഹുൽ റിജിനായരുടെ ആദ്യചിത്രമാണ് 'ഒറ്റമുറിവെളിച്ചം'. ചിത്രത്തിന് സംസ്ഥാനസർക്കാരിന്റെ ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. മറ്റ് ചില ആന്താരാഷട്ര ചലച്ചിത്രോത്സവങ്ങളിലേക്കും 'ഒറ്റമുറി വെളിച്ചം' തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.