കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കഞ്ചാവ് കണ്ടുപിടിച്ചു. നാല് പാക്കറ്റ് കഞ്ചാവാണ് കണ്ടെത്തിയത്. തിരുവനന്തപുരം പാളയത്തെ എല്‍എംഎസ് ചര്‍ച്ചിന് സമീപത്തുള്ള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റലിലാണ് പരിശോധന നടത്തിയത്.
കോളേജ് അടച്ചിട്ടും വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ തുടരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് തിരുവനന്തപുരം ജില്ലയിലെ വിവിധ കോളേജുകളിലും ഹോസ്റ്റുകളിലുമായി മിന്നല്‍ പരിശോധന ആരംഭിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഹോസ്റ്റലുകളിലെ മുറികളില്‍ പരിശോധന തുടരുകയാണ്.