Webdunia - Bharat's app for daily news and videos

Install App

അറബിക്കടലിൽ ന്യൂനമർദം: സംസ്ഥാനത്ത് അതീതീവ്ര മഴക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; മൂന്നാർ യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

Webdunia
ബുധന്‍, 3 ഒക്‌ടോബര്‍ 2018 (19:27 IST)
തിരുവന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂന മർദ്ദം ശക്തി പ്രാപിക്കുന്നതോടെ സംസ്ഥാനത്ത് ചുഴലിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു, 
 
ദുരന്ത സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ദുരന്ത നിവാരന അതോഒറിറ്റി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. ഒക്ടോബർ ഏഴിന് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
 
ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ നടത്താൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കടലിൽ പോയ മത്സ്യത്തോഴിലാളികൾ നാലികം ഏറ്റവും അടുത്തുള്ള കരയിലേക്ക് എത്താൻ നിർദേശം നൽകിക്കഴിഞ്ഞു. ഒക്ടോബർ നാലിനു ശേഷം മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്നും തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 
 
മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ രാത്രി യാത്രകൾ ഒഴിവാക്കണം. നീലക്കുറിഞ്ഞി കാണുന്നതിനായി മുന്നാറിലേക്ക് നിരവധി സഞ്ചാരികളാണ് ഇപ്പോൾ എത്തിച്ചേരുന്നത്. വെള്ളിയാഴ്ചക്ക് ശേഷം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മൂന്നാറിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments