Publish Date: Wed, 03 Oct 2018 (16:40 IST)
Updated Date: Wed, 03 Oct 2018 (16:43 IST)
പട്ന: ഗംഗാ നദിയിൽ കുളിച്ചുകൊണ്ടിരിക്കവെ യുവതിയെ രണ്ട്പേർ ചേർന്ന് കരയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ബലാത്സംഗം ചെയ്യുന്നതിനിടെ സംഘത്തിലൊരാൾ ദൃശ്യങ്ങൾ പകർത്തിയിരുന്ന ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ഗംഗാ നദിയുടെ പരിശുദ്ധി കണക്കിലെടുത്തെങ്കിലും തന്നെ വെറുതെ വിടണമെന്ന് യുവതി കരഞ്ഞപേക്ഷിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയിരുന്നില്ല. സാമുഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ രണ്ട് പ്രതികളെയും പൊലീസ് പിടികൂടി. ശിവ്പൂജന്‍ മഹ്‌തോ, വിശാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശിവ്പൂജന്‍ മഹ്‌തോ ഡ്രൈവറാണ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രായ പൂർത്തിയാവാത്ത ഒരു പെൺകുട്ടിയും വാഹനത്തിൽ ഉണ്ടായിരുന്നു. പെൺകുട്ടിയെ ഇയാൽ കബളിപ്പിച്ച് കൂടെക്കൂട്ടിയതാണെന്ന് പൊലീസ് പറഞ്ഞു.