Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരിലും പാലക്കാടും റെഡ് അലർട്ട് പിൻ‌വലിച്ചു; ഒക്ടോബർ ഏഴിന് ഇടുക്കിയിലും മലപ്പുറത്തും റെഡ് അലർട്ട്

തൃശൂരിലും പാലക്കാടും റെഡ് അലർട്ട് പിൻ‌വലിച്ചു; ഒക്ടോബർ ഏഴിന്  ഇടുക്കിയിലും മലപ്പുറത്തും റെഡ് അലർട്ട്
, വ്യാഴം, 4 ഒക്‌ടോബര്‍ 2018 (19:13 IST)
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായേകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ തൃശൂർ പാലക്കാട് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. അതിതീവ്രമായ മഴയുണ്ടാകും എന്നതിനാൽ ഒക്ടോബർ ഏഴിന് ഇടുക്കി മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച്, ആറ്‌ തീയതികളിൽ ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
 
ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ നടത്താൻ കളക്ടർമാർക്ക് കഴിഞ്ഞ ദിവസം തന്നെ നിർദേശം നൽകിയിരുന്നു. കടലിൽ പോയ മത്സ്യത്തോഴിലാളികൾ ഏറ്റവും അടുത്തുള്ള കരയിലേക്ക് എത്താൻ നിർദേശം നൽകിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്നും തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
 
മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ രാത്രി യാത്രകൾ ഒഴിവാക്കണം. മൂന്നാറിലേക്കുള്ള യാത്ര ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഒഴിവാക്കാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ അതിർത്തിയിലെ തമിഴ്നാടിന്റെ  നിയന്ത്രണത്തിലുള്ള ഡാമുകൾ നിറയാനുള്ള സാഹചര്യം കണക്കിലെടുത്ത് ഡാം നേരത്തെ തുറന്നുവിടാൻ നിർദേശം നൽകാനായി കേന്ദ്ര ജലക്കമ്മീഷനോട് ആവശ്യപ്പെടാൻ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ധന നികുതി കുറക്കാൻ തയ്യാറെന്ന് മഹാരാഷ്ട്ര