പേടിപ്പിച്ച് മഴ, വടക്കന്‍ കേരളത്തില്‍ ജാഗ്രത; ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്
Publish Date: Thu, 06 Jul 2023 (07:22 IST)
Updated Date: Thu, 06 Jul 2023 (07:25 IST)
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് ഈ ജില്ലകളില്‍ സാധ്യത. വടക്കന്‍ കേരളത്തിലായിരിക്കും അതിശക്തമായ മഴ ലഭിക്കുക. ഇന്നും എല്ലാ ജില്ലകളിലും പരക്കെ മഴ ലഭിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.