Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനത്ത മഴ: മണിമല, അച്ചന്‍കോവില്‍ നദികളുടെ കരയിലുള്ളവര്‍ ജാഗ്രതാ നിര്‍ദേശം

Rain Alert

സിആര്‍ രവിചന്ദ്രന്‍

, ശനി, 17 ഓഗസ്റ്റ് 2024 (19:43 IST)
മണിമല നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാല്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. കേന്ദ്ര ജലകമ്മീഷന്റെ കല്ലൂപ്പാറ സ്റ്റേഷന്‍, സംസ്ഥാന ജലസേചന വകുപ്പിന്റെ വള്ളംകുളം സ്റ്റേഷന്‍  എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും കേന്ദ്ര ജലകമ്മീഷന്റെ പുല്ലാക്കയര്‍ സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ മണിമല നദിക്കരയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. അച്ചന്‍കോവില്‍ നദിയിലെ  ജലനിരപ്പ് അപകടകരമായി തുടരുന്നതിനാല്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. 
 
സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി സ്റ്റേഷന്‍,  കോന്നി സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ അച്ചന്‍കോവില്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപകടം സംഭവിച്ചാല്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് കാട്ടി നഷ്ടപരിഹാരം നല്‍കാതിരിക്കാനാകില്ലെന്ന് ഹൈക്കോടതി