ശക്തമായ കാറ്റിന് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളിലാണ് അപകട സാധ്യതയുള്ളത്.
സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 16 വരെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി്. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളിലാണ് അപകട സാധ്യതയുള്ളത്.
കേരളത്തില്‍ ഈ മണ്‍സൂണില്‍ മഴ 14 ശതമാനം അധികമഴയാണ് ലഭിച്ചത്. 1894 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2153 മില്ലിമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാര്യമായ മഴയ്ക്ക് സാധ്യത കുറവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.