Publish Date: Tue, 01 Mar 2022 (16:48 IST)
Updated Date: Tue, 01 Mar 2022 (16:51 IST)
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ മേഖലയിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്.
പടിഞ്ഞാറ്,വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ശ്രീലങ്കൻ തീരത്തേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി മാർച്ച് അഞ്ച്,ആറ്,ഏഴ് തീയ്യതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്.