Publish Date: Tue, 15 Mar 2022 (20:28 IST)
Updated Date: Tue, 15 Mar 2022 (20:31 IST)
ചക്രവാതചുഴി സംസ്ഥാനത്ത് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടു. ഇത് അടുത്ത 24 മണിക്കാറിനുള്ളില്‍ ശക്തിപ്രാപിച്ച് ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തല്‍ഫലമായി കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സന്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപുഴ, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അടുത്ത നാലു ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയില്ല.