Publish Date: Tue, 18 Oct 2022 (16:13 IST)
Updated Date: Tue, 18 Oct 2022 (16:17 IST)
ഒക്ടോബര്‍ 22 വരെ കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരളതീരത്തിന് സമീപത്തായി ചക്രവാത ചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം.
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ കേരളത്തിനും തമിഴ്‌നാടിനു മുകളില്‍ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്.