Publish Date: Sat, 22 Apr 2023 (19:52 IST)
Updated Date: Sat, 22 Apr 2023 (19:54 IST)
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെ തുടര്‍ന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഇടുക്കി ജില്ലയിലെ ഉപ്പുതറ, കാഞ്ചിയാര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായി.
വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളത്. മണിക്കൂറില്‍ 40 കി.മീ. വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.