Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മോഖ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി: കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

'മോഖ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി: കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 12 മെയ് 2023 (11:04 IST)
കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത. 'മോഖ' ചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി ( Very Severe Cyclonic Storm) ശക്തി പ്രാപിച്ചു. വടക്ക് - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ്  മധ്യ -കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും  ശക്തി പ്രാപിക്കാന്‍ സാധ്യത.
 
മെയ് 14 ഓടെ ശക്തി കുറയുന്ന  'മോഖ' ചുഴലിക്കാറ്റ് അന്നേ ദിവസം ഉച്ചയോടെ Cox's Bazar ( ബംഗ്ലാദേശ് ) നും Kyaukpyu( മ്യാന്‍മര്‍ ) ഇടയില്‍ പരമാവധി 175 km/ hr വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാചക വാതക വിതരണ തൊഴിലാളി സമരം പിന്‍വലിച്ചു