Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനത്ത മഴ: നാളെ ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ: നാളെ ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 ജൂലൈ 2023 (19:31 IST)
കണ്ണൂര്‍ ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 25.07.2023 ന് ചൊവ്വാഴ്ച അവധി ജില്ലാകളക്ടര്‍ പ്രഖ്യപിച്ചു. അതേസമയം നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
 
കൂടാതെ വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍  കോളജുകള്‍,അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  (25.7.2023, ചൊവ്വ) അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ തന്നെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്; വേറെ പേരുകള്‍ പരിഗണിക്കില്ല