തെക്കന്‍ ഒഡിഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം (Well Marked Low Pressure Area) സ്ഥിതി ചെയ്യുന്നു.
മണ്‍സൂണ്‍ പാത്തി നിലവില്‍ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. അടുത്ത 2-3 ദിവസത്തിനുള്ളില്‍ പതിയെ വടക്കോട്ട് മാറാന്‍ സാധ്യത.
കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ തോതില്‍ വ്യാപകമായ മഴ സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് (Heavy Rainfall) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.