Webdunia - Bharat's app for daily news and videos

Install App

തെക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന് മുകളിലായി ചക്രവാതചുഴി; സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക സാധ്യത

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (09:28 IST)
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ  ഇടുക്കി, എറണാകുളം എന്നീ  ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ  മഴയ്ക്കും  മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം  എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും; കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
തെക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ട്. മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചക്രവാതചുഴി വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍  ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്നു വീണ്ടും ശക്തി പ്രാപിച്ചു പടിഞ്ഞാറ്, വടക്ക് - പടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ഒഡിഷ - വടക്കന്‍ ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പി.വി.അന്‍വറിനെതിരെ തൃശൂരില്‍ പരാതി

ഷിരൂര്‍ മണ്ണിടിച്ചില്‍: ലോറി ഉടമ മനാഫിനെതിരെ കേസ്, പരാതി നല്‍കിയത് അര്‍ജുന്റെ സഹോദരി

70-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയ്ക്ക് സ്‌പോണ്‍സറായി റമ്മി കള്‍ച്ചര്‍; മികച്ച ക്യാപ്റ്റന് സ്‌കില്‍ അവാര്‍ഡും

റോഡരുകിൽ മാലിന്യം തള്ളിയ ലോറിക്ക് 50000 രൂപാ പിഴ

ആശുപത്രിക്കുള്ളില്‍ വച്ച് ഡോക്ടറെ വെടിവെച്ചുകൊന്നു

അടുത്ത ലേഖനം
Show comments