അമ്മയാകുമ്പോള്‍ കിട്ടുന്ന സന്തോഷം വേറെ ഒന്നിലും കിട്ടില്ലെന്ന് നടി ഷംന കാസിം. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മികച്ചതുമായ സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി പറഞ്ഞു. ഏപ്രിലില്‍ നാലിനാണ് ഷംനയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്.ഹംദാന്‍ എന്നാണ് കുഞ്ഞിന്റെ പേര്.
'അമ്മയാകുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്നിലും കിട്ടില്ല... എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മികച്ചതുമായ സമയം',-ഷംന മകന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതി.
നടി ഇത്തവണത്തെ ബക്രീദ് ആഘോഷിച്ചത് കുഞ്ഞിനൊപ്പമായിരുന്നു. ദുബൈയിലെ ആസ്റ്റര്‍ ആശുപത്രിയില്‍ വച്ചായിരുന്നു ഷംനയുടെ പ്രസവം.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഷംന വിവാഹിതയായത്.ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലി ആണ് ഭര്‍ത്താവ്.