Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനുവരിയില്‍ ലഭിച്ചത് 55 ശതമാനം അധികമഴ; ഫെബ്രുവരിയില്‍ ചൂട് കൂടും

Rain Kerala News

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 2 ഫെബ്രുവരി 2026 (09:54 IST)
ജനുവരിയില്‍ ലഭിച്ചത് 55 ശതമാനം അധികമഴ. ഫെബ്രുവരിയില്‍ ചൂട് കൂടും. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇത്തവണ കൂടുതല്‍ മഴ ലഭിച്ചത്. കഴിഞ്ഞവര്‍ഷം 5.5 മില്ലിമീറ്റര്‍ മാത്രമാണ് ജനുവരിയില്‍ പെയ്ത മഴ. ഇത്തവണ 11.4 മില്ലിമീറ്ററാണ് പെയ്തത്. അതേസമയം കൊല്ലം, മലപ്പുറം ജില്ലകളിലാണ് കുറവ് മഴ ലഭിച്ചത്. ഫെബ്രുവരിയില്‍ ചൂട് കൂടുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
 
പകല്‍ ചൂട് വടക്കന്‍ കേരളത്തില്‍ സാധാരണയെക്കാള്‍ കൂടും. പകല്‍ ചൂട് വടക്കന്‍ കേരളത്തില്‍ സാധാരണയെക്കാള്‍ കൂടുതലും മറ്റിടങ്ങളില്‍ സാധാരണ ലഭിക്കാനുമാണ് സാധ്യത. അതേസമയം വരും മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട,  ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസത്തിന് വന്‍ കുതിപ്പ്; വരുമാനം 43 കോടി കടന്നു