Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശക്തമായ മഴയില്‍ പമ്പ, മണിമലയാറുകള്‍ കരകവിഞ്ഞു; അഞ്ചുനദികളില്‍ മഞ്ഞ അലര്‍ട്ട്

Pamba River

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 18 ജൂലൈ 2024 (12:56 IST)
ശക്തമായ മഴയില്‍ പമ്പ, മണിമലയാറുകള്‍ കരകവിഞ്ഞു. പിന്നാലെ നദീതീര പ്രദേശത്തേയും താഴ്ന്ന പ്രദേശത്തേയും വീടുകളില്‍ വെള്ളം കയറി. മുട്ടാര്‍, തലവടി പഞ്ചായത്തുകളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. കുതിരച്ചാല്‍ പുതുവയല്‍ പ്രദേശത്തെ പതിനാറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഈ മാസം രണ്ടാം തവണയാണ് ഈ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറുന്നത്. 
 
അതേസമയം നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷന്‍), തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ (പാലകടവ് സ്റ്റേഷന്‍), ഗായത്രി (കൊണ്ടാഴി സ്റ്റേഷന്‍), കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷന്‍) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലുവയില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി