Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ച് ദിവസങ്ങളിൽ ഇനി കടുത്ത മഴ, ഞായറാഴ്ച 3 ജില്ലകളിൽ റെഡ് അലർട്ട്

അഞ്ച് ദിവസങ്ങളിൽ ഇനി കടുത്ത മഴ, ഞായറാഴ്ച 3 ജില്ലകളിൽ റെഡ് അലർട്ട്

അഭിറാം മനോഹർ

, വെള്ളി, 21 ജൂണ്‍ 2024 (16:30 IST)
സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അതിതീവ്ര മഴ കണക്കിലെടുത്ത് ഞായറാഴ്ച വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വയനാട്,കാസര്‍കോട്,കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്,മലപ്പുറം,വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
 
ശനിയാഴ്ച ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പാലക്കാട്,തൃശൂര്‍,എറണാകുളം,കോട്ടയം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഞായറാഴ്ച കനത്ത മഴ സാധ്യത കണക്കിലെടുത്ത് കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കാസര്‍കോട്,മലപ്പുറം,പാലക്കാട്,ഇടുക്കി,എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,പാലക്കാട്,തൃശൂര്‍,മലപ്പുറം,വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈൻ വഴി തട്ടിപ്പ് : 2 യുവാക്കൾ അറസ്റ്റിൽ