Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജമല മണ്ണിടിച്ചില്‍ ദുരന്തം: മരണം 51 ആയി

രാജമല മണ്ണിടിച്ചില്‍ ദുരന്തം: മരണം 51 ആയി

ശ്രീനു എസ്

, ചൊവ്വ, 11 ഓഗസ്റ്റ് 2020 (12:13 IST)
രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 51 ആയി. 19പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതില്‍ ഏറെയും കുട്ടികളെന്നാണ് വിവരം. ഡ്രോണ്‍ സംവിധാനം ഉപയോഗിച്ച് പുഴയിലും തിരച്ചില്‍ തുടരുന്നുണ്ട്. 
 
ഇനിയുള്ള രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചുള്ള അവലോകന യോഗം ഇടുക്കി കോട്ടയം ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് ചേരും. ദുരന്തം കഴിഞ്ഞ് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാർജിനിട്ട മൊബൈൽഫോൺ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു, അമ്മയും രണ്ട് കുഞ്ഞുങ്ങളും വെന്തുമരിച്ചു