Select Your Language

Notifications

webdunia
webdunia
webdunia
webdunia

'രാജന്‍ പി.ദേവിന്റെ മകന്‍ കഞ്ചാവിനടിമ'; പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ആരോപണം

'രാജന്‍ പി.ദേവിന്റെ മകന്‍ കഞ്ചാവിനടിമ'; പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ആരോപണം

നെൽവിൻ വിൽസൺ

, വെള്ളി, 14 മെയ് 2021 (21:11 IST)
അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ മകനെതിരെ ആരോപണം മുറുകുകയാണ്. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയാണ് ഉണ്ണി പി.ദേവിനെ സംശയങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നും ഉണ്ണി പി.ദേവ് പ്രിയങ്കയെ ശാരീരികമായി ആക്രമിക്കാറുണ്ടായിരുന്നെന്നും പ്രിയങ്കയുടെ സഹോദരന്‍ തുറന്ന് പറഞ്ഞിരുന്നു. പ്രിയങ്കയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
 
2019 നവംബര്‍ 21 നായിരുന്നു ഉണ്ണിയും പ്രിയങ്കയും വിവാഹിതരാകുന്നത്. അധികം താമസിയാതെ തന്നെ ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടായി. ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയായ പ്രിയങ്കയെ കഴിഞ്ഞ ബുധനാഴ്ചയാണ് വെമ്പായത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അങ്കമാലിയിലെ വീട്ടില്‍ നിന്നും ഭര്‍ത്താവ് ഉണ്ണിയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് പ്രിയങ്ക തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്ക് എത്തിയത്. 
 
ഉണ്ണി പി.ദേവ് സ്ഥിരം കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് പ്രിയങ്കയുടെ സഹോദരന്‍ പറയുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് നിരന്തരം പ്രിയങ്കയെ ദേഹോപദ്രവം ചെയ്യാറുണ്ടെന്നും പ്രിയങ്കയുടെ സഹോദരന്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം പൊലീസില്‍ പരാതിയായി ബോധിപ്പിച്ചിട്ടുണ്ട്. പ്രിയങ്കയെ ഉണ്ണി ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും പ്രിയങ്കയുടെ സഹോദരന്‍ ആരോപിച്ചു. 
 
സിനിമയിലും സജീവമാണ് ഉണ്ണി പി.ദേവ്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിന്‍ തുടങ്ങിയ സിനിമകളില്‍ ഉണ്ണി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമാരംഗത്ത് സജീവമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് ചികിത്സയില്‍ സ്വകാര്യ മേഖലയുടെ പങ്ക് ഗൗനിക്കാതെ ആശുപത്രികളെ കൊള്ളലാഭം ഉണ്ടാക്കുന്നവരായി ചിത്രീകരിക്കുന്നത് മനോവീര്യം തകര്‍ക്കും: ഐഎംഎ