Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഉണ്ണിത്താന്‍ അഞ്ച് ലക്ഷം രൂപ നല്‍കാനുണ്ട്; ചോദിച്ചപ്പോള്‍ ഭാര്യയെ വിളിച്ച് അസഭ്യം പറഞ്ഞു‘; വെളിപ്പെടുത്തലുമായി സഹായി

‘ഉണ്ണിത്താന്‍ അഞ്ച് ലക്ഷം രൂപ നല്‍കാനുണ്ട്; ചോദിച്ചപ്പോള്‍ ഭാര്യയെ വിളിച്ച് അസഭ്യം പറഞ്ഞു‘; വെളിപ്പെടുത്തലുമായി സഹായി
കൊല്ലം , ശനി, 11 മെയ് 2019 (20:01 IST)
തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും പണം മോഷ്‌ടിച്ചെന്ന ലോക്‍സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി ഉത്തിത്താന്റെ സഹായി പൃഥിരാജ് കുണ്ടറ.

ഉണ്ണിത്താന്‍ തനിക്ക് അഞ്ച് ലക്ഷം രൂപ നല്‍കാനുണ്ട്. ഇത് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ തന്റെ ഭാര്യയെ വിളിച്ച് അസഭ്യം പറഞ്ഞു. താന്‍ പണം മോഷ്ടിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ ഉണ്ണിത്താനെ വെല്ലുവിളിക്കുന്നു. ഉണ്ണിത്താനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

മെയ് 23ന് ശേഷം കാസര്‍ഗോഡ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്നും പൃഥ്വിരാജ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കാസര്‍കോട്ടെ വീട്ടില്‍ നിന്ന് പൃഥിരാജ് എട്ട് ലക്ഷം രൂപ  മോഷ്‌ടിച്ചെന്നാണ് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ഉണ്ണിത്താന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതി എസ്‌പി ഓഫീസ് മേല്‍പ്പറമ്പ് പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറി.

പരാതി ലഭിച്ച കാര്യം പൊലീസ് സ്ഥിരീകരിച്ചെങ്കിലും വിഷയത്തില്‍ വ്യക്തത നല്‍കാന്‍ ഉണ്ണിത്താൻ തയ്യാറായില്ല. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തിനിടെയില്‍ തന്നെ പണം നഷ്‌ടമായ വിവരം പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് കാരണമായിരുന്നുവെങ്കിലും വോട്ടെടുപ്പ് പൂർത്തിയായ ശേഷമാണ് ഉണ്ണിത്താൻ പരാതി നൽകിയത്.

തെരഞ്ഞെടുപ്പ് ഫണ്ട് മോഷ്ടിച്ചുവെന്ന പരാതി ശക്തമായതോടെ ഉണ്ണിത്താന്റെ സഹായിയും കുണ്ടറ ബ്ലോക്ക് പ്രസിഡന്റുമായ പൃഥ്വിരാജിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ ആശുപത്രിയിൽ നിന്നും കാണാതായി; മണിക്കൂറുകള്‍ക്ക് ശേഷം മൃതദേഹം പമ്പയാറ്റിൽ നിന്നും ലഭിച്ചു - കേസെടുത്ത് പൊലീസ്