നെരുപ്പ് ഡാ... പിണറായി വിജയനെ കാണാന്‍ രജനികാന്ത് കേരളത്തിലെത്തും - കൂടിക്കാഴ്‌ച ഈ മാസം!
ഒരു ഇന്ത്യന്‍ സിനിമയ്‌ക്കും ലഭിക്കാത്ത സ്വീകരണമാണ് കബാലിയുടെ ടീസറിന് ലഭിച്ചത്
മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കബാലിയുടെ പ്രചാരണത്തിനായി രജനി കേരളത്തിലെത്തുമെന്നും തുടര്‍ന്ന് ഇരുവരും കൂടിക്കാഴ്‌ച നടത്തുമെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
രജനികാന്തിന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ടെന്നും പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് തന്റെ കടുത്ത ആരാധകനായ കേരളാ മുഖ്യമന്ത്രിയെ കാണാന്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം സംസ്ഥാനത്ത് എത്തുന്നത്. ഈ മാസം ചിത്രം പുറത്തിറങ്ങാനിരിക്കെ ഉടന്‍ തന്നെ രജനി കേരളത്തിലെത്തിയേക്കും. തിരുവനന്തപുരത്തോ കൊച്ചിയിലോ വെച്ചാകും കൂടിക്കാഴ്‌ച നടക്കുകയെന്നാണ് തമിഴ് സിനിമാ മാധ്യമ ലോകത്തു നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഒരു ഇന്ത്യന്‍ സിനിമയ്‌ക്കും ലഭിക്കാത്ത സ്വീകരണമാണ് കബാലിയുടെ ടീസറിന് ലഭിച്ചത്. രണ്ടു കോടിയിലധികമാളുകളാണ് ടീസര്‍ കണ്ടത്. മൈലാപ്പൂരില്‍ നിന്ന് മലേഷ്യയിലെത്തി അധോലോക സാമ്രാജ്യം സ്ഥാപിച്ച കബലീശ്വരനാണ് രജനിയുടെ കഥാപാത്രം.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഏറെ കാലത്തിനുശേഷം രജനികാന്ത് സ്വന്തം പ്രായത്തിലുള്ള നായകകഥാപാത്രമാകുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്. മലേഷ്യ, ഹോങ്കോങ്, ബാങ്കോക്ക് എന്നിവടങ്ങളിലായാണ് ചിത്രീകരണം നടന്നത്. ഭാര്യയുടെ റോളില്‍ രാധിക ആപ്‌തെയും മകളുടെ വേഷത്തില്‍ ധന്‍സികയും അഭിനയിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം.