രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് കെ.മുരളീധരന്‍
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സിപിഐയും കാണിക്കുന്നതു പോലെ കോണ്‍ഗ്രസിനു കാണിക്കാന്‍ പറ്റില്ല
Publish Date: Thu, 28 Dec 2023 (11:10 IST)
Updated Date: Thu, 28 Dec 2023 (11:13 IST)
അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടെന്ന് കെ.മുരളീധരന്‍ എംപി. എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സിപിഐയും കാണിക്കുന്നതു പോലെ കോണ്‍ഗ്രസിനു കാണിക്കാന്‍ പറ്റില്ല. അതു രണ്ടും വിശ്വാസമില്ലാത്തവരുടെ പാര്‍ട്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ വിശ്വാസികളും അവിശ്വാസികളും ഉണ്ട്. എല്ലാവരുടെയും വികാരം മാനിക്കും. ഇന്ത്യയിലെ ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ടുള്ള തീരുമാനം കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം കൈക്കൊള്ളുമെന്നും മുരളീധരന്‍ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നേരത്തെ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു. അതേസമയം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ക്ഷണം നിരസിച്ചിട്ടുണ്ട്.