ആറുവര്‍ഷം മുമ്പുള്ള രാമഭദ്രന്‍ വധക്കേസ്; സി പി എം നേതാക്കളുടെ അറസ്റ്റ് രാഷ്‌ട്രീയപ്രേരിതമെന്ന് ബാലഗോപാല്‍
രാമഭദ്രന്‍ വധക്കേസ്: അറസ്റ്റ് രാഷ്‌ട്രീയപ്രേരിതമെന്ന് സി പി എം
ആറുവര്‍ഷം വര്‍ഷം മുമ്പ് കോണ്‍ഗ്രസ് നേതാവ് രാമഭദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി പി എം നേതാക്കളെ അറസ്റ്റ് ചെയ്ത സി ബി ഐ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന് പാര്‍ട്ടി കൊല്ലം ജില്ല സെക്രട്ടറി കെ എന്‍ ബാലഗോപാല്‍. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആണ് ബാലഗോപാല്‍ നിലപാട് വ്യക്തമാക്കിയത്.
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചതിനു ശേഷമാണ് ആറുവര്‍ഷം മുമ്പുള്ള കേസ് സി ബി ഐക്ക് വിട്ടത്. പ്രതികള്‍ക്കെതിരെ കുറ്റപത്രവും കേസില്‍ അന്ന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സി പി എം നേതാക്കള്‍ക്കെതിരെ യാതൊരു തെളിവും അന്ന് കണ്ടെത്തിയിരുന്നില്ലെന്നും ബാലഗോപാല്‍ ആരോപിച്ചു.
എന്നാല്‍, ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം കഴിഞ്ഞദിവസം നാടകീയമായാണ് സി പി എം നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇത് രാഷ്‌ട്രീയവൈരാഗ്യം തീര്‍ക്കാനാണ്. ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത് അറസ്റ്റിന് പിന്നിലുണ്ടെന്നും ബാലഗോപാല്‍ ആരോപിച്ചു.
മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം കുണ്ടറ സ്വദേശി മാക്സണ്‍, സി പി എം കൊല്ലം ജില്ല കമ്മിറ്റിയംഗം കെ ബാബു പണിക്കര്‍, പുനലൂര്‍ സ്വദേശിയായ ഡി വൈ എഫ് ഐ നേതാവ് റിയാസ് എന്നിവരെയാണ് ചൊവ്വാഴ്ച സി ബി ഐ അറസ്റ്റ് ചെയ്തത്.