മുഖ്യമന്ത്രിയുടെ പ്രതികരണം വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനം: ദേവസ്വം ബോർഡ് പിരിച്ചുവിടുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തല

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (13:07 IST)
തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസികളുടെ ആശങ്ക ആളിക്കത്തിക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രതികരണം വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി.
 
നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ശബരിമലയിലെ ആചാരങ്ങളെ വെല്ലുവിളിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമില്ല. ശബരിമലയിലെ പ്രശ്നങ്ങൾ വഷളാക്കുന്നത് മുഖ്യമന്ത്രിയുടെ തിടുക്കവും പിടിവാശിയുമാണ്. മുണ്ടിന്റെ കൊന്തലയിൽ താക്കോൽകൂട്ടം കെട്ടി നടക്കുന്ന ആളാണ് തന്ത്രി എന്ന് മുഖ്യമന്ത്രി ധരിക്കരുത്. പ്രതിഷ്ഠയുടെ പിതൃസ്ഥാനീയനാണ് തന്ത്രി.
 
ആചാരങ്ങൾ ലംഘിച്ചാൽ നട അടച്ച് താക്കോൽ ദേവസ്വം ബോർഡിനെ ഏൽപ്പിക്കും എന്നാണ് തന്ത്രി പറഞ്ഞത്. തന്ത്രിക്ക് അതിന് അധികാരമുണ്ടെന്ന് പല സുപ്രീം കോടതി വിധികളിൽനിന്നുതന്നെ വ്യക്തമാണ്. എല്ലാ ദിവസവും ദേവസ്വം പ്രസിഡന്റിനെ മുഖ്യമന്ത്രി മുക്കാലിയിൽ അടിക്കുകയാണ്. ഓരോ ദിവസവും ഓരോ നിലപാടാണ് ബോർഡ് സ്വീകരിക്കുന്നത്. ഈ ബോർഡ് പിരിച്ചുവിടുകയാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.
 
ബാർ കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ മാസങ്ങൾ എടുത്തെങ്കിൽ ശബരിമല വിഷയത്തിൽ വിധിയുടെ കോപ്പി കിട്ടുന്നതിന് മുൻപേ നടപ്പാക്കാൻ സർക്കാർ ഇറങ്ങിത്തിരിച്ചു.  മുഖ്യമന്ത്രി വർഗീയ ധ്രുവീകരണം നടത്താനാണ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് കടലിടുക്കില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ 'ഹാജി അലി' മുങ്ങി; അപലപിച്ച് ഇന്ത്യ

NEET-UG 2026 Re-Exam Date: നീറ്റ് പുനഃപരീക്ഷ തിയതി പ്രഖ്യാപിച്ചു

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

അടുത്ത ലേഖനം
Show comments