Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല തിരികെ വേണം: മലയരയ മഹാസഭ സുപ്രീം കോടതിയിലേക്ക്

ശബരിമല തിരികെ വേണം: മലയരയ മഹാസഭ സുപ്രീം കോടതിയിലേക്ക്
, ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (20:12 IST)
ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെവേണമെന്ന് മലയരയ മഹാസഭ. ഈ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും മലയരയ മഹാസഭ സംസ്ഥാന സെക്രട്ടറി പി കെ സജീവ് വ്യക്തമാക്കി. അയ്യപ്പൻ മലയരയനായിരുന്നു എന്നും അയ്യപ്പന്റെ സമാധിയാണ് ശബരിമല ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു ഏഷ്യാനെറ്റ് ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. 
 
ചോള സൈനികർക്കെതിരെ പോരാടിയ യോദ്ധാവായിരുന്നു അയ്യപ്പൻ. എല്ലാ വർഷവും മകരസംക്രമണ സമയത്ത് ആകസത്ത് ജ്യോതിയായി തെളിയാം എന്നായിരുന്നു അയ്യപ്പൻ മരണ സമയത്ത് മാതാപിതാക്കൾക്ക് നൽകിയ വാക്ക്. ഈ ഒർമ്മയിലാണ് തങ്ങൾ പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിച്ചിരുന്നത്. അവിടെ നിന്നും തങ്ങളെ ആട്ടി ഓടിച്ചതാണെന്നും പി കെ സജീവ് പറഞ്ഞു.
 
മലയരയ വിഭാഗം 18 മലകളിലാണ് താമസിച്ചിരുന്നത്. ഇതിന്റെ അടയാളമായാണ് സബരിമലയിൽ 18 പടികൾ ഉള്ളത്. ഈ വിഭാഗത്തിന് നിരവധി ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 1902ഓടുകൂടി തന്ത്രി കുടുംബം ഇവയെല്ലാം കൈവശപ്പെടുത്തുകയായിരുന്നു. അയ്യപ്പന്റെ വളർത്ത് മാതാപിതാക്കളെക്കുറിച്ച് പറയുന്നവർ. സ്വന്തം മാതാപിതാക്കളെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫാദര്‍ കുര്യാക്കോസിന്റെ മൃതദേഹത്തില്‍ പരിക്കുകളില്ല; ആന്തരികാവയവങ്ങള്‍ പരിശോധനയ്‌ക്ക് അയക്കും - പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി