Ramesh Chennithala: വെള്ളാപ്പള്ളി നടേശനെ ഞാന്‍ കാറില്‍ കയറ്റും: രമേശ് ചെന്നിത്തല
റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്
Ramesh Chennithala: മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ കാലമായി സംസ്ഥാനത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോള്‍ ഇതാ താന്‍ ആണെങ്കിലും വെള്ളാപ്പള്ളിയെ കാറില്‍ കയറ്റുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറയുന്നു.
റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. പിണറായി വിജയന്റെ സ്ഥാനത്ത് താങ്കള്‍ ആണെങ്കില്‍ വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റുമോ എന്നായിരുന്നു ചോദ്യം.
' ഞാന്‍ എല്ലാവരെയും കയറ്റുന്ന ആളാണല്ലോ. ആരെ വേണമെങ്കിലും ഞാന്‍ കയറ്റും. എന്റെ കാറില്‍ ആര് വന്നാലും കയറ്റും,' ചെന്നിത്തല പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദി ആണോ എന്ന് ചോദിച്ചപ്പോള്‍ ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്നു പറഞ്ഞ് ചെന്നിത്തല ഒഴിഞ്ഞുമാറി.