Select Your Language

Notifications

webdunia
webdunia
webdunia
webdunia

അണിയറയിൽ നടക്കുന്നത് വമ്പൻ നീക്കങ്ങൾ; സർക്കാരിനെതിരെ രമേശ് ചെന്നിത്തല

അണിയറയിൽ നടക്കുന്നത് വമ്പൻ നീക്കങ്ങൾ; സർക്കാരിനെതിരെ രമേശ് ചെന്നിത്തല

അനു മുരളി

, വെള്ളി, 10 ഏപ്രില്‍ 2020 (16:11 IST)
കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സർക്കാർ കൊണ്ടുവരാനിരിക്കുന്ന ഡിജിറ്റൽ പാസും മൊബൈൽ അപ്പ് ഉപയോഗിച്ചുള്ള വിവര ശേഖരണവും അടക്കമുള്ള നടപടികൾ വിശ്വസനീയമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച നടപടി ക്രമങ്ങളി വമ്പൻ ക്രമക്കേട് ഉണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം.
 
ഹോം ഐസൊലേഷനിൽ കഴിയുന്നവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. കളക്ട് ചെയ്യുന്ന ഡാറ്റകൾ വാണിജ്യ ആവശ്യത്തിന് നൽകില്ലെന്ന ഒരു ഉറപ്പും സര്‍ക്കാരിനില്ലെന്നും ഈ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ മറച്ചുവെച്ചുവെന്നും ചെന്നിത്തല പറയുന്നു.
 
കൊവിഡിന്‍റെ മറവിൽ വ്യക്തി വിവരങ്ങൾ വിദേശ കമ്പനിക്ക് നൽകാനാണ് നീക്കം നടക്കുന്നത്. വാര്‍ഡ് തലത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ മുഴുവൻ സ്പ്രിംഗ്‌ളർ എന്ന അമേരിക്കൻ കമ്പനിയുടെ സൈറ്റിലേക്കാണ് പോകുന്നത്. ഇത് ദുരുപയോഗം ചെയ്യില്ലെന്ന് എന്തുറപ്പാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണിതെന്നാണ് ചെന്നിത്തല അടക്കമുള്ളവർ ആരോപിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ പ്രതിരോധം: ആരോഗ്യപ്രവർത്തകർക്ക് ശമ്പളം ഇരട്ടിയാക്കി ഹരിയാന സർക്കാർ