Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര് മുഖ്യമന്ത്രി ആകണമെന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്ന് രമേശ് ചെന്നിത്തല

ആര് മുഖ്യമന്ത്രി ആകണമെന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്ന് രമേശ് ചെന്നിത്തല

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 22 ഡിസം‌ബര്‍ 2024 (12:28 IST)
ആര് മുഖ്യമന്ത്രി ആകണമെന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി തനിക്ക് ഒരു സ്ഥാനവുമില്ല. നാളെയും ഇതുപോലെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി ആകാന്‍ യോഗ്യതയുള്ള നേതാവാണ് രമേശ് ചെന്നിത്തലയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. 
 
റിപ്പോര്‍ട്ടര്‍ ചാനലിനോടായിരുന്നു വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്. എല്ലാ മതസംഘടനകളുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും അത് ഇനിയും തുടരുമെന്നും പുതുവത്സരാഘോഷം പത്തനംതിട്ട തിരുവല്ലയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കൊപ്പം ആയിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്; ക്ലീന്‍ ചിറ്റ്