Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടിയേരിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം, യു ഡി എഫ് ഒറ്റക്കെട്ടെന്ന് പ്രതിപക്ഷ നേതാവ്

മുന്നണിയിൽ പ്രശനമൊന്നുമില്ലെന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല
തിരുവനന്തപുരം , ചൊവ്വ, 26 ജൂലൈ 2016 (10:33 IST)
സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രമസമാധാനം നിലനിർത്താൻ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും കലാപത്തിന് ആഹ്വാനം ചെയ്യുമ്പോൾ മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
 
മുന്നണിയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും യു ഡി എഫ് ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു. വ്യക്തിപരമായ ചില കാരണങ്ങളാലാണ് കെ എം മാണി ഒരുമ ഉറപ്പിക്കാന്‍ വിളിച്ചുചേര്‍ത്ത യു ഡി എഫ് യോഗത്തിൽ പങ്കെടുക്കാൻ എത്താതിരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. യോഗത്തിനെത്തുമെന്ന സൂചന അവസാനം വരെ നല്‍കിയ ശേഷം വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടിയായിരുന്നു മാണി യോഗത്തിൽ പങ്കെടുക്കാതിരുന്നത്.
 
ധനരാജ് കൊലപാതകത്തില്‍ പൊലീസ് പ്രതികള്‍ക്കൊപ്പമെന്ന് കോടിയേരി ആരോപിച്ചിരുന്നു. അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ യുവതിയുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്നും കൊടിയേരി കണ്ണൂരില്‍ പറഞ്ഞു. പയ്യന്നൂരില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് അക്രമത്തിനെതിരെ സിപിഎം പൊതുയോഗം സംഘടിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ തീരുമാനമായി, കെഎസ്ആര്‍ടിസി ചെന്നൈയിലേക്കും