Webdunia - Bharat's app for daily news and videos

Install App

ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നു; കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ചര്‍ച്ചകള്‍ നടന്നിട്ടില്ല - ചെന്നിത്തല

പാര്‍ട്ടിക്കും സര്‍ക്കാരിനും പാളിച്ചകള്‍ പറ്റിയിട്ടുണ്ട് ചെന്നിത്തല

Webdunia
തിങ്കള്‍, 6 ജൂണ്‍ 2016 (11:33 IST)
ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതിക്കായി 800 ഏക്കര്‍ ഏറ്റെടുത്തുവെന്ന പ്രസ്‌താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് മെഡിക്കല്‍ കോളജ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. മെഡിക്കല്‍ കോളജിന് ആവശ്യം 27 ഏക്കര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ശനി ഞായര്‍ ദിവസങ്ങളില്‍ ചേര്‍ന്ന കെപിസിസി ക്യാമ്പ് എക്‌സിക്യുട്ടീവില്‍ കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ചര്‍ച്ചകള്‍ നടന്നിട്ടില്ല. പാര്‍ട്ടിക്കും സര്‍ക്കാരിനും പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു. നേതൃമാറ്റം എന്ന ആവശ്യം എക്‌സിക്യുട്ടീവില്‍ ഉയര്‍ന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും രാവിലെ പറഞ്ഞു. യോഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ തെറ്റാണ്. നേതൃമാറ്റം എന്ന ആവശ്യം യോഗത്തില്‍ ഉണ്ടായി എന്ന നിലയ്ക്കുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്‍. മാധ്യമപ്രവര്‍ത്തകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ കോളജിന് മാർഗനിർദേശങ്ങൾ ലംഘിച്ച് കൺസൾട്ടൻസി കരാർ നൽകിയ കാര്യം അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അറിയുമായിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  ഉയർന്ന തുകയ്ക്ക് കരാർ ഉറപ്പിച്ചതിലൂടെ സർക്കാരിന് 4.61 കോടി രൂപ നഷ്ടം വന്നു. വിജിലൻസ് അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുടുങ്ങുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

ബസിൽ വെച്ച് ലൈംഗികാതിക്രമം; യുവാക്കൾ പൂമാലയിട്ട് ആദരിച്ച സവാദ് വീണ്ടും അറസ്റ്റിൽ

International Yoga Day 2025: മോദിയുടെ തലയില്‍ വിരിഞ്ഞ 'അന്താരാഷ്ട്ര യോഗാ ദിനം'

Kerala Weather: ഇന്ന് മഴ മുന്നറിയിപ്പില്ല; ഏഴ് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ

Israel vs Iran: ഞങ്ങള്‍ എന്തിനും തയ്യാറാണ്, പക്ഷേ ആക്രമണം നിര്‍ത്തേണ്ടത് ഇസ്രയേല്‍; നിലപാട് വ്യക്തമാക്കി ഇറാന്‍

അടുത്ത ലേഖനം
Show comments