തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫിസുകളിൽ വിജിലൻസ് വ്യാപക റെയിഡ് സംഘടപ്പിച്ചത് ആരുടെ വട്ടാണെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ പ്രതികരണത്തിൽ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് മുഖ്യമന്ത്രിയുടെ വകുപ്പാണ് എന്ന് ധനമന്ത്രി ഓർക്കണം. മുഖ്യമന്ത്രിയ്ക്കാണോ വട്ടെന്ന് തോമസ് ഐസക് വ്യക്തമാക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വന്തം വകുപ്പുകളിൽ ആര് ക്രമക്കേട് കണ്ടെത്തിയാലും ധനമന്ത്രിയ്ക്ക് ചന്ദ്രഹാസമിളകുന്നു. എന്തുകൊണ്ട് അന്വേഷണത്തിൽ വിവരങ്ങൾ ജനങ്ങളെ അറിയിയ്ക്കുന്നില്ല. വ്യാപകമായ അഴിമതിയാണ് കെഎസ്എഫ്ഇയിൽ നടക്കുന്നത്. റെയ്ഡ് ഇടയ്ക്കുവച്ച് നിർത്തിയോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം
എന്നും രമേശ് ചെന്നിത്തല പറഞ്ഞു.