Webdunia - Bharat's app for daily news and videos

Install App

ശിവശങ്കർ സ്വർണക്കടത്തിന് ഒത്താശ ചെയ്‌തു: ഇനി എന്ത് തെളിവാണ് മുഖ്യമന്ത്രിക്ക് വേണ്ടത്: ചെന്നിത്തല

Webdunia
ബുധന്‍, 15 ജൂലൈ 2020 (13:15 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്രമ്മേളനത്തിലൂടെയാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
 
സംസ്ഥാനത്തെ അപമാനിച്ച ആളുകൾക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഒന്നും രണ്ടും പ്രതികളുമായി അടുത്ത ബന്ധമുള്ളതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത് ഇനിയും എന്താണ് മുഖ്യമന്ത്രിക്ക് വേണ്ടത് ചെന്നിത്തല ചോദിച്ചു.
 
ഐടി സെക്രട്ടറി എന്ന പദവി ഉപയോഗപ്പെടുത്തി ശിവശങ്കർ സ്വർണക്കടത്ത് കേസിന് ഒത്താശ ചെയ്തു.ഇതിന്റെ തെളിവുകളും പുറത്തുവന്നു.എട്ട് മണിക്കൂറോളം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോൾ അങ്ങേക്ക് ഒരു ഉളുപ്പും തോന്നിയില്ലേ.അന്വേഷണത്തിന് മുൻപ് തന്നെ മന്ത്രിസഭയിലെ കെടി ജലീലിനും മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകി.ള്ളക്കടത്ത് പ്രതിയുടെ കട ഉദ്ഘാടനം ചെയ്ത സ്പീക്കറെ പോലും അങ്ങ് ന്യായീകരിക്കുന്നു. കേരള നിയമസഭയുടെ അന്തസാണ് മുഖ്യമന്ത്രി കളഞ്ഞുകുളിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments