യു ഡി എഫ് വിടാനുള്ള ജെ ഡി യു തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഫോണിലൂടെയെങ്കിലും വിവരം അറിയിക്കാനുള്ള മര്യാദ വീരേന്ദ്രകുമാര്‍ കാണിച്ചില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഫോണിലൂടെ വിവരം അറിയിക്കാനുള്ള മര്യാദ പോലും ജെ ഡി യു കാണിച്ചില്ല. മാധ്യമങ്ങളില്‍ നിന്നാണ് വിവരം അറിഞ്ഞത്. ജെ ഡി യു വന്നതുകൊണ്ട് കോണ്‍ഗ്രസിന് കാര്യമായ നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
യു ഡി എഫ് മുന്നണി വിട്ട് എല്‍ ഡി എഫുമായി സഹകരിക്കുമെന്ന പ്രമേയം രണ്ട് ദിവസമായി ചേര്‍ന്ന ജെ ഡി യു നേതൃയോഗം പാസാക്കുകയായിരുന്നു. യു ഡി എഫില്‍ നിന്നപ്പോള്‍ വലിയ നഷ്ടമുണ്ടായെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
വര്‍ഗീയതയെ ചെറുക്കാന്‍ നല്ലത് ഇടതുപക്ഷമാണെന്നും വീരന്‍ അഭിപ്രായപ്പെട്ടു. നിലവില്‍ ഇടതുമുന്നണിക്കൊപ്പമുള്ള ജെഡിഎസില്‍ ലയിക്കാതെ ഒറ്റയ്ക്കു നില്‍ക്കാനാണ് ആലോചന.