Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Ramesh chennithala

ശ്രീനു എസ്

തിരുവനന്തപുരം , ചൊവ്വ, 11 ഓഗസ്റ്റ് 2020 (19:54 IST)
പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് രമേശ് ചെന്നിത്തല കത്തെഴുതി. ഒരു തരത്തിലുമുള്ള പ്രതീക്ഷയും പ്രേരണയുമില്ലാത്തവരായി ജനങ്ങള്‍ മാറിയിരിക്കുന്നു. മുന്നോട്ടുള്ള യാത്രയ്ക്ക് അഭിനിവേശവും ഉള്‍പ്രേരണയുമില്ലാതെ, കേവലം ഭൂതകാലത്തിന്റെ തടവറയില്‍ അഭയം തേടേണ്ട അവസ്ഥയിലാണ് ജനങ്ങളെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ, ''ഇന്ത്യയെ കണ്ടെത്തല്‍'' എന്ന വിഖ്യാത കൃതി ഉദ്ധരിച്ച് ചെന്നിത്തല രാഹുലിനെ ഓര്‍മിപ്പിച്ചു. 
 
താങ്കളുടെ മുത്തച്ഛന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ശില്പികള്‍ വളരെ കരുതലോടെ തയാറാക്കിയ നമ്മുടെ ഭരണഘടനയുടെ അന്തഃസത്ത തന്നെ ഇപ്പോഴത്തെ ഭരണാധികാരികള്‍ ആസൂത്രിതമായി ദുര്‍ബലപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. പണ്ഡിറ്റ്ജി എഴുതിയതുപോലെ, പ്രതീക്ഷയില്‍ നിന്നും ദേശീയതയുടെ ചൈതന്യത്തില്‍ നിന്നും നമ്മള്‍ ക്രമേണ അകലുകയാണെന്നും രമേശ് ചെന്നിത്തല കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീരദേശത്ത് ഇന്നുരാത്രി വരെ ശക്തമായ തിരമാലകള്‍ക്ക് സാധ്യത