Webdunia - Bharat's app for daily news and videos

Install App

സാലറി ചലഞ്ച്: സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (14:58 IST)
തിരുവന്തപുരം: സാലറി ചലഞ്ചിനെതിരായ സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇദ്യോഗസ്ഥർ നൽകിയ വിസമ്മതപത്രങ്ങൾ സർക്കാർ തിരികെ നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 
 
കോടതി ചിലവ് മുഖ്യമന്ത്രിയുടെ പക്കൽ നിന്നും ഈടാക്കണം. ധന മന്ത്രി തോമസ് ഐസക് മാപ്പുപറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സലറി ചലഞ്ചിൽ ശമ്പളം നൽകാൻ താൽ‌പര്യമില്ലാത്തവർ വിസമ്മതപത്രം നൽകണം എന്ന സർക്കാർ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവക്കുകയായിരുന്നു. 
 
ശമ്പളം നൽകാൻ താൽ‌പര്യമില്ലാത്തവർ വിസമ്മതപത്രം നൽകി സ്വയം അപമാനിതരാവുന്നത് എന്തിനാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. ഇത്തരമൊരു വ്യവസ്ഥ സർക്കാർ വക്കുന്നത് ശരിയല്ല. പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തന്നെ ഉപയോഗിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും കോടതി നിരീക്ഷിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

അടുത്ത ലേഖനം
Show comments