Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല: പൊലീസ് നടപടിയിൽ ഹൈക്കോടതിക്ക് അതൃപ്തി, വാഹനങ്ങൾ നശിപ്പിച്ച പൊലീസുകാർക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല

ശബരിമല: പൊലീസ് നടപടിയിൽ ഹൈക്കോടതിക്ക് അതൃപ്തി, വാഹനങ്ങൾ നശിപ്പിച്ച പൊലീസുകാർക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല
, തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (13:09 IST)
കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലക്കലിലുണ്ടായ പൊലീസ് നടപടിയിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സംഘർഷത്തിൽ വാഹങ്ങൾ നശിപ്പിച്ച പൊലീസുകാർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞു. സംഘർഷത്തിൽ പൊലീസുകാർ വാഹനങ്ങൽ നശിപ്പിച്ചതായി ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽ‌പര്യ ഹർജിയിലാണ് കോടതിയുടെ നടപടി.
 
വാഹനങ്ങൾ നശിപ്പിച്ച പൊലീസുകാർ അരെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇവർക്കെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചു. പൊലീസുകാരുടെ ഇത്തരം നടപടികൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. 
 
ദൃശ്യങ്ങളുടെ അടിസ്ഥനത്തിൽ കുറ്റക്കാരായ പൊലീസുകർക്കെതിരെ നടപടി സ്വീകരിക്കണം. എന്ത് നടപടിയാണ് ഇവർക്കെതിരെ സ്വീകരിച്ചത് എന്ന് കോടതിയിൽ വ്യക്തമാക്കണം. തിങ്കളാഴ്ചക്കുള്ളിൽ ഇത് സംബന്ധിച്ച് കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അമിത് ഷായെ വിമർശിക്കേണ്ടത് തടിയെക്കുറിച്ച് പറഞ്ഞുകൊണ്ടല്ല, മറിച്ച് രാഷ്‌ട്രീയം പറഞ്ഞുകൊണ്ടാണ് മിസ്‌റ്റർ പിണറായി വിജയൻ'