Select Your Language

Notifications

webdunia
webdunia
webdunia
webdunia

2011ലെ ഇന്ത്യ– ശ്രീലങ്ക ലോകകപ്പ് ഫൈനൽ ഒത്തുകളിയെന്ന്

2011ലെ ഇന്ത്യ– ശ്രീലങ്ക ലോകകപ്പ് ഫൈനൽ ഒത്തുകളിയെന്ന് രണതുംഗ

2011ലെ ഇന്ത്യ– ശ്രീലങ്ക ലോകകപ്പ് ഫൈനൽ ഒത്തുകളിയെന്ന്
കൊ​ളം​ബോ , വെള്ളി, 14 ജൂലൈ 2017 (19:20 IST)
2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുൻ ക്യാപ്റ്റനും മന്ത്രിയുമായ അര്‍ജുന രണതുംഗ. ഫൈനലില്‍ ശ്രീ​ല​ങ്ക ഒ​ത്തു​ക​ളി​ച്ചാ​ണ് തോ​റ്റ​ത്. തന്നെ ഞെട്ടിച്ച ഈ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ര​ണ​തും​ഗ ആ​വ​ശ്യ​പ്പെ​ട്ടു.

മുംബൈയില്‍ നടന്ന ഫൈനൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. സത്യം പുറത്തു കൊണ്ടുവരണമെന്നും ര​ണ​തും​ഗ പറഞ്ഞു.

മുംബൈയിലെ വാംഗഡെ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഇന്ത്യ- ശ്രീലങ്ക ഫൈനലില്‍ കമന്റേറ്ററായി രണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു.

2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ശ്രീലങ്കയുടെ 274 റണ്‍സ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. രണതുംഗയുടെ പുതിയ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വി​വാ​ദ പ​രാ​മ​ർ​ശം: സെ​ൻ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ക്കാ​മെ​ന്ന് നി​യ​മോ​പ​ദേ​ശം