Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശന്ന് വലഞ്ഞ് അമ്മയുടെ അടുത്തേക്ക് പോയ കുട്ടിയോട് സിഐയുടെ ക്രൂരത

അമ്മയെ കാണാതെ വാവിട്ട് കരഞ്ഞ കുട്ടിയോട് സിഐയുടെ ക്രൂരത

റാന്നി
റാന്നി , ചൊവ്വ, 30 ഓഗസ്റ്റ് 2016 (13:24 IST)
പാറഖനനത്തിനെതിരെ സമരം ചെയ്ത് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുള്ള സ്ത്രീയുടെ രണ്ടു വയസ്സുള്ള മകളോട് റാന്നി സിഐയുടെ ക്രൂരപീഡനം. അറസ്റ്റിലായ നാറാണമൂഴി മാത്യു, റീന ദമ്പതികളുടെ ഇളയ മകള്‍ ബെല്ല റോസിനോടാണ് സിഐ ന്യൂമാന്റെ ക്രൂരത. വിശന്ന് വലഞ്ഞ് അമ്മയുടെ അടുത്തേക്ക് പോയ കുട്ടിയെ അതിനനുവദിക്കാതെ കൈക്ക് പിടിച്ച് ശക്തമായി പുറത്താക്കുകയായിരുന്നു സി ഐ.
 
പത്തനംതിട്ടയില്‍ റാന്നി ചെമ്പന്‍മുടിയിലെ പാറ ഖനനത്തിനെതിരെയായിരുന്നു നാട്ടുകാരുടെ സമരം. കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ വേണ്ടിയാണ് കുട്ടിയെ അമ്മയുടെ അടുത്തേക്ക് വിട്ടതെന്ന് നാട്ടുകാർ പറയുന്നു. അമ്മയെ കാണണം എന്ന് പറഞ്ഞ് വാവിട്ട് കരഞ്ഞിട്ടും പൊലീസുകാർ അകത്തേക്ക് കയറ്റി വിടാൻ തയ്യാറായില്ല. സി ഐയുടെ ഈ നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നാട്ടുകാര്‍.
 
ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായ പാറമടകൾ പൂട്ടാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ സമരം. പാറമടകളിൽ നിന്നും പാറകൾ കൊണ്ടുപോകുന്നത് നാട്ടുകാർ തടയുകയും ചെയ്തിരുന്നു. അനധികൃതമായിട്ടാണ് പാറകൾ കൊണ്ടുപോകുന്നതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാമ്യത്തിലിറങ്ങി മോഷണം: പ്രതി അറസ്റ്റില്‍