Webdunia - Bharat's app for daily news and videos

Install App

ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി, എതിര്‍ത്തപ്പോള്‍ ശാരീരിക മര്‍ദ്ദനവും ഭീഷണിയും

യുവതിയുടെ പരാതിയിൽ ആലപ്പുഴ നോര്‍ത്ത് പൊലീസ് ജോസ് ചെല്ലപ്പനെതിരെ കേസെടുത്തു.

Webdunia
വെള്ളി, 7 ജൂണ്‍ 2019 (08:07 IST)
ആലപ്പുഴ നഗരസഭയിൽ മംഗലം വാര്‍ഡ് കൗണ്‍സിലര്‍ ജോസ് ചെല്ലപ്പന്‍ തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നുള്ള ഓഫീസില്‍ ജോലി ചെയ്ത് വരവേ പലതവണ ജോസ് ചെല്ലപ്പന്‍ ബലാത്സംഗം ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടർന്ന് മൊബൈല്‍ ഫോണ്‍ വഴി പലതവണ വധഭീഷണിയും മുഴക്കി. യുവതിയുടെ പരാതിയിൽ ആലപ്പുഴ നോര്‍ത്ത് പൊലീസ് ജോസ് ചെല്ലപ്പനെതിരെ കേസെടുത്തു.
 
കൗണ്‍സിലർ അദ്ദേഹത്തിന്റെ വീടിനോടുള്ള ചേര്‍ന്നുള്ള പുതിയ ഓഫീസ് മുറിയില്‍ വെച്ചും പലതവണ ബലാത്സംഗം ചെയ്തു. എതിർക്കാൻ ശ്രമിച്ചപ്പോൾ ശാരീരികമായി മര്‍ദ്ദിച്ചു. വീട്ടില്‍ തനിച്ചുള്ള സമയങ്ങളില്‍ കൗണ്‍സിലര്‍ മൊബൈല്‍ ഫോണിലൂടെ വീഡിയോ കോള്‍ ചെയ്തും ഭീഷണിപ്പെടുത്തി.
 
ഒരിക്കൽ വീടിന്റെ പരിസരത്ത് എത്തിയ പ്രതി തന്റെ ഭര്‍ത്താവിനെ തടഞ്ഞുനിര്‍ത്തി കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments