Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാളയത്തിൽ ഏകയായി ഷാനിമോൾ ഉസ്മാൻ, ഒറ്റപ്പെട്ട് ആലപ്പുഴ

Lok sabha election result 2019
, വ്യാഴം, 23 മെയ് 2019 (14:58 IST)
ലോക് സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ യു ഡി എഫിന് മേൽക്കൈ. 20ൽ 19 സീറ്റിലും യു ഡി എഫ് സ്ഥാനാർത്ഥികളാണ് മുന്നിൽ. ആലപ്പുഴ മാത്രമാണ് അനിശ്ചിതത്വത്തിൽ ഉള്ളത്. ആലപ്പുഴയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എ എം ആരിഫ് 13000 വോട്ടുകൾക്ക് മുന്നിലാണ്. തൊട്ടുപിന്നാലെ യു ഡി എഫിന്റെ ഷാനിമോൾ ഉസ്മാനും ഉണ്ട്. 
 
കേരളത്തിൽ ആലപ്പുഴ ഒഴിച്ച് മറ്റെല്ലാ മണ്ഡലങ്ങളിലും യു ഡി എഫ് ജയം ഉറപ്പിക്കുന്നു. ആലപ്പുഴയിലും ഷാനിമോൾക്ക് ജയം കണ്ടെത്താൻ കഴിഞ്ഞാൽ 1977 വീണ്ടും ആവർത്തിക്കും. ആ വർഷം മുഴുവൻ സീറ്റും സ്വന്തമാക്കിയത് യു ഡി എഫ് ആയിരുന്നു. 
 
യു ഡി എഫ് പാളയത്തിൽ ഏകയായി ഷാനിമോൾ ഉസ്മാൻ മാറുമോ? ആലപ്പുഴ മാത്രം ഒറ്റപ്പെടുമോ? ജയം നേരിയ വോട്ടിന്റെ വ്യത്യാസത്തിലാകുമോ? തുടങ്ങിയ ചോദ്യങ്ങൾക്കുൾല ഉത്തരം മണിക്കൂറുകൾക്കുള്ളിൽ അറിയാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാര്‍ഥിനികളെ ശാരീരികമായി ഉപദ്രവിച്ചു; കണ്ടക്‍ടര്‍ പ്രതികളെ തടഞ്ഞുവച്ചു, പൊലീസിനെ കണ്ടപ്പോള്‍ യുവാക്കള്‍ ഇറങ്ങിയോടി, പിന്നാലെ പൊലീസും - ഒടുവില്‍ അറസ്‌റ്റ്